

തിരുവന്തപുരം :കെട്ടിടത്തിന്റെ ചുമര്‍ പെയിന്റടിക്കുന്നതിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി കാജോള്‍ ഹുസൈനാണ് (21) മരിച്ചത്. തിരുവന്തപുരം ടെക്‌നോപാര്‍ക്കിലെ Quest കമ്പനിയിലാണ് സംഭവം. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചുമര്‍ കഴുകുന്നതിനിടയില്‍ 110 കെ വി വൈദ്യുത കമ്പിയില്‍ വാട്ടര്‍ ഗണ്‍ തട്ടി അപകടം സംഭവിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Content Highlight : worker died after receiving an electric shock while painting the walls of a building