

പത്തനാപുരം: അരനൂറ്റാണ്ടിനുശേഷം പത്തനാപുരത്ത് യുഡിഎഫ് അധികാരം പിടിച്ചെടുത്തപ്പോള്‍ ശ്രദ്ധേയയായ ഒരാളുണ്ട്. ഭര്‍ത്താവിന് വൃക്ക പകുത്ത് നല്‍കിയും വീട്ടുചെലവിനായി സ്റ്റേഷനറിക്കട നടത്തിയും ഗ്രാമ-ബ്ലോക്ക് അംഗമായി മികച്ച പൊതുപ്രവര്‍ത്തകയായും പേരെടുത്ത ഷീജാ ഷാനവാസ്. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഷീജയ്ക്കിത് അര്‍ഹതയുള്ള നേട്ടം കൂടിയാണ്.
കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ കുണ്ടയം ഫാത്തിമ സ്റ്റോഴ്‌സില്‍ നിന്നാണ് പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കസേരയിലേക്ക് ഷീജ എത്തിയിരിക്കുന്നത്. മൂലക്കട വെസ്റ്റ് വാര്‍ഡില്‍ നിന്നാണ് ഷീജാ ഷാനവാസ് വിജയിച്ചത്.
2010-2015ല്‍ മൂലക്കട വാര്‍ഡിനെ പ്രതിനിധാനം ചെയ്ത് പഞ്ചായത്ത് അംഗമായിരുന്ന ഷീജ 2020-ല്‍ കുണ്ടയം ഡിവിഷനില്‍ നിന്ന് വിജയിച്ച് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗമായി. ഇതിനിടെയാണ് പ്രതീക്ഷിക്കാതെ ഭര്‍ത്താവ് ഷാനവാസിന്റെ ഇരുവൃക്കകളും തകരാരിലായത്.
ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്കമാറ്റിവയ്ക്കുകയാണ് ഏക വഴിയെന്നറിഞ്ഞതോടെ സ്വന്തം വൃക്കകളിലൊന്ന് നല്‍കാന്‍ ഷീജ തയ്യാറായി. ഷീജയുടെ ആത്മവിശ്വസത്തില്‍ ഷാനവാസും ആരോഗ്യയവാനായി തിരികെയെത്തി. രണ്ട് പെണ്‍ മക്കളാണിവര്‍ക്ക്.
പ്രസിഡന്റ് കസേരയിലേക്കെതത്തുമ്പോള്‍ ഷീജാ ഷാനവാസിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തം കൂടിയാണ്.
Content Highlights: Sheeja Shanavas as Pathanapuram Grama Panchayath president