ഗാന്ധിയെ കുറിച്ചുള്ള ലഘുലേഖ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വലിച്ചെറിഞ്ഞെന്ന് യുഡിഎഫ് ആരോപണം; പാനൂരില്‍ വിവാദം

ഗാന്ധിയെ കുറിച്ചുള്ള ലഘുലേഖ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വലിച്ചെറിഞ്ഞെന്നാണ് ആരോപണം.

ഗാന്ധിയെ കുറിച്ചുള്ള ലഘുലേഖ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വലിച്ചെറിഞ്ഞെന്ന് യുഡിഎഫ് ആരോപണം; പാനൂരില്‍ വിവാദം
dot image

കണ്ണൂര്‍: പാനൂര്‍ നഗരസഭയില്‍ സത്യപ്രതിജ്ഞക്കിടെ വിവാദം. കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്ത ലഘുലേഖയെ ചൊല്ലിയാണ് തര്‍ക്കം. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മഹാത്മാഗാന്ധിയെ അവഹേളിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു. ഗാന്ധിയെ കുറിച്ചുള്ള ലഘുലേഖ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വലിച്ചെറിഞ്ഞെന്നാണ് ആരോപണം.

മുന്‍ എംഎല്‍എ കെ എ ചന്ദ്രന്റെ പേരില്‍ എത്തിയ മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള ലഘുലേഖ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിരുന്നു. പിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പരാതിയുമായി വരണാധികാരിയെ സമീപിച്ചു. ലഘുലേഖ മടക്കി നല്‍കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത് എത്തിയത്. യുഡിഎഫ് ആരോപണം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നിഷേധിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സംസ്ഥാനത്തെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ഗാന്ധിയന്‍ ചിന്തകളടങ്ങിയ ലഘുലേഖകള്‍ നല്‍കുമെന്ന് മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ എ ചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

അധികാരത്തിന്റെ പകിട്ടിലും പത്രാസിലും മയങ്ങിപോകരുതെന്നും ദരിദ്രരെ സേവിക്കലുമാണ് ജനപ്രതിനിധികളുടെ ചുമതലയെന്നുമുള്ള ഗാന്ധിയന്‍ സൂക്തങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് കെ എ ചന്ദ്രന്‍ പറഞ്ഞിരുന്നു. ഇത്തരം ആദര്‍ശങ്ങളില്‍നിന്ന് ജനപ്രതിനിധികള്‍ വ്യതിചലിക്കരുതെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഓര്‍മ്മ പുതുക്കലെന്നോണം ലഘുലേഖകള്‍ അയച്ചു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: UDF alleges that LDF councilors threw away a pamphlet about Gandhi

dot image
To advertise here,contact us
dot image