സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പഞ്ചായത്ത് സെക്രട്ടറിയെ സിപിഐഎമ്മുകാർ കയ്യേറ്റംചെയ്‌തെന്ന് പരാതി

വേണു ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി

സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പഞ്ചായത്ത് സെക്രട്ടറിയെ സിപിഐഎമ്മുകാർ കയ്യേറ്റംചെയ്‌തെന്ന് പരാതി
dot image

പാലക്കാട് : കാവശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സിപിഐഎമ്മുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി. സെക്രട്ടറി ടി വേണുവിനെയാണ് സിപിഐഎമ്മുകാര്‍ കയ്യേറ്റം ചെയ്തത്. വേണു ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

രാവിലെ സത്യപ്രതിജഞാ ചടങ്ങിനു ശേഷമായിരുന്നു സംഭവം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് സിപിഐഎമ്മുകാരുടെ നാമനിര്‍ദ്ദേശപത്രികയുമായി ബന്ധപ്പെട്ട് സെക്രട്ടറിയുമായി അഭിപ്രായഭിന്നത നിലനിന്നിരുന്നു. സത്യപ്രതിജഞാ ചടങ്ങ് ഹാളില്‍ സംഘടിപ്പിച്ചതിലും സെക്രട്ടറിയുമായി സിപിഐഎം അംഗങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

Content Highlight : Complaint alleging that CPI(M) members assaulted the Panchayat Secretary after the oath-taking ceremony

dot image
To advertise here,contact us
dot image