തുടര്‍ച്ചയായി പാര്‍ട്ടിയെ വെട്ടിലാക്കുന്നു: ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിന്റെ പ്രസ്താവനയിൽ കോൺഗ്രസിൽ അമർഷം

അടൂര്‍ പ്രകാശിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയാണ് എന്നാണ് വിലയിരുത്തല്‍

തുടര്‍ച്ചയായി പാര്‍ട്ടിയെ വെട്ടിലാക്കുന്നു: ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിന്റെ പ്രസ്താവനയിൽ കോൺഗ്രസിൽ അമർഷം
dot image

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പരസ്യമായി പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അമര്‍ഷം. അതിജീവിതയെ തളളിപ്പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ നിലപാട്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂര്‍ പ്രകാശ് പിന്തുണച്ചത് തെറ്റാണ് എന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അടൂര്‍ പ്രകാശിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയാണ് എന്നാണ് വിലയിരുത്തല്‍. അടൂര്‍ പ്രകാശ് തുടര്‍ച്ചയായി പാര്‍ട്ടിയെ വെട്ടിലാക്കുന്നതായി മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ അടൂര്‍ പ്രകാശ് ദിലീപിനെ പിന്തുണച്ചത് അപക്വമാണ് എന്നാണ് വിമര്‍ശനം. അടൂര്‍ പ്രകാശിന്റെ പ്രസ്താവന തെറ്റായ സന്ദേശം നല്‍കി. ദിലീപിനെ പിന്തുണച്ചുകൊണ്ട് എതിരാളികള്‍ക്ക് ആയുധം നല്‍കുകയായിരുന്നുവെന്നും കോണ്‍ഗ്രസില്‍ വിമര്‍ശനമുയര്‍ന്നു. നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ ദിലീപിന് നീതി ലഭ്യമായി എന്നാണ് അടൂര്‍ പ്രകാശ് ആദ്യം പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ തിരുത്തലുമായി അദ്ദേഹം രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ചില ഭാഗങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ തളളി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേരള ജനത അതിജീവിതയ്‌ക്കൊപ്പമാണെന്നും അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ നിലപാടായിരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞിരുന്നു. അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെ 100 ശതമാനം തളളുകയാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. അടൂര്‍ തിരുത്തി പറയണമെന്നും അല്ലെങ്കില്‍ പാര്‍ട്ടിക്കും മുന്നണിക്കും അത് അവമതിപ്പുണ്ടാക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താനും പറഞ്ഞിരുന്നു.

Content Highlights: Congress leaders dissattisfied over Adoor Prakash's statement supporting Dileep

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us