

കുരീപ്പുഴ: കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പത്തിൽ അധികം മത്സ്യബന്ധന ബോട്ടുകൾക്കാണ് തീപിടിച്ചത്.
ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളപായമില്ല.
തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് തുടരുകയാണ്. ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചതിനാൽ ആർക്കും അടുത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി. സമീപത്തെ ചീനവലകൾക്കും തീപിടിച്ചു. രക്ഷാപ്രവർത്തനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് എത്തി.
സമീപമുള്ള ചില ബോട്ടുകളിൽ ചിലത് അഴിച്ചുമാറ്റി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ഒരു ബോട്ടിന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Content Highlights: Fishing boats catch fire at kollam