'സർക്കാർ എഐസിസി, കെപിസിസി ആസ്ഥാനത്തും റെയ്ഡ് നടത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് കെ മുരളീധരൻ സംസാരിക്കുന്നത്'

രാഹുലിന്റെ കൂട്ടുകച്ചവടക്കാര്‍ ഉടന്‍ പിടിയിലാകുമെന്നും രാഹുല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു

'സർക്കാർ എഐസിസി, കെപിസിസി ആസ്ഥാനത്തും റെയ്ഡ് നടത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് കെ മുരളീധരൻ സംസാരിക്കുന്നത്'
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ തേടി സര്‍ക്കാര്‍ റെയ്ഡ് നടത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് കെ മുരളീധരന്‍ സംസാരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. എഐസിസി ആസ്ഥാനത്തും കെപിസിസി ആസ്ഥാനത്തും റെയ്ഡ് നടത്തുന്നത് കേരള സര്‍ക്കാരിന്റെ സംസ്‌കാരം അല്ലെന്നും എല്‍ഡിഎഫ് റെയ്ഡ് നടത്തില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുലിന്റെ കൂട്ടുകച്ചവടക്കാര്‍ ഉടന്‍ പിടിയിലാകുമെന്നും രാഹുല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ കഴിയാത്തത് വീഴ്ച്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാഷ്ട്രീയ പാപ്പരത്തമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. 'വിഡ്ഢിത്തവും അബദ്ധവും പറയുന്നതില്‍ അദ്ദേഹം കുറച്ചൊന്ന് ശ്രദ്ധിച്ചാല്‍ മതിയാകും. 101 വാര്‍ഡുകള്‍ എവിടെയാണെന്ന് പോലും രാജീവിന് അറിയില്ല. അദ്ദേഹം നേമം മണ്ഡലത്തിലെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാണ്. എത്ര നാണക്കേടാണ്. ഒരു ബന്ധവും ഇല്ലാത്ത ആളുകളുടെ വീടുകളില്‍ പോയി അഭിനയിക്കുകയാണ്. നേമം മണ്ഡലം ആണെന്ന് കരുതി ചില പഞ്ചായത്തുകളിലും പോകുന്നുണ്ട്. രാജീവ് ബിജെപിയുടെ തെരഞ്ഞെടുത്ത അധ്യക്ഷനല്ല, കെട്ടിയിറക്കപ്പെട്ടയാളാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 75 സീറ്റുകള്‍ ലഭിക്കും. ബിജെപിയുടെ പകുതി സീറ്റുകള്‍ നഷ്ടപ്പെടും. തിരുവനന്തപുരത്തെ ജനങ്ങള്‍ നല്ലവരാണ്': വി ശിവന്‍കുട്ടി പറഞ്ഞു.

ബിജെപി നേതാക്കളുടെ ആത്മഹത്യകളില്‍ രാജീവ് ചന്ദ്രശേഖറിനും ഉത്തരവാദിത്തമുണ്ടെന്നും ബിജെപിയുടെ അരുംകൊലയ്ക്ക് ജനം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊളള മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. 'ഞങ്ങള്‍ സ്വര്‍ണം ഉപയോഗിക്കുന്നവരല്ല. ഒരു മോതിരം പോലും ഉപയോഗിക്കാറില്ല. ആ ഞങ്ങള്‍ക്ക് എന്തിനാണ് സ്വര്‍ണം. ഒറ്റയ്ക്ക് 25 സീറ്റ് നേടിയാല്‍ സ്വര്‍ണ മോതിരം തരാമെന്നാണ് രാജേഷിനോട് പറഞ്ഞിരുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങിയാണ് 35ഓളം സീറ്റുകള്‍ നേടിയത്. സ്വര്‍ണ മോതിരം പോയിട്ട് ചെമ്പ് മോതിരം പോലും കൊടുക്കാന്‍ പറ്റില്ല':വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Content Highlights: V Sivankutty about k muraleedharan remarks and rahul mamkoottathil hidden life

dot image
To advertise here,contact us
dot image