ഉപ്പളയിൽ വനിതാ BLOയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തിയതായി പരാതി; BJP പ്രവർത്തകൻ കസ്റ്റഡിയിൽ

ബിജെപി പ്രവർത്തകനായ ഉപ്പള മണിമുണ്ട സ്വദേശി അമിതിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഉപ്പളയിൽ വനിതാ BLOയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തിയതായി പരാതി; BJP പ്രവർത്തകൻ കസ്റ്റഡിയിൽ
dot image

ഉപ്പള: കാസർകോട് ഉപ്പളയിൽ വനിതാ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) ഭീഷണിപ്പെടുത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തിയതായി പരാതി. സംഭവത്തിൽ ബിജെപി പ്രവർത്തകനായ ഉപ്പള മണിമുണ്ട സ്വദേശി അമിതിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബിഎൽഒ ആയ കണ്ണാടിപ്പാറ സ്വദേശി എ സുഭാഷിണി നൽകിയ പരാതിയിലാണ് നടപടി. ഫോണിലേക്ക് പകർത്തിയ വിവരങ്ങൾ അമിത് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടതായും എഫ്‌ഐആറിൽ പറയുന്നുണ്ട്.

കാസർകോട് ദേലംപാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫീസറെ മർദിച്ചെന്ന പരാതിയിൽ സിപിഐഎം പഞ്ചായത്തംഗത്തെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. സിപിഐഎം പഞ്ചായത്തംഗവും സിപിഐഎം പാണ്ടി ലോക്കൽ സെക്രട്ടറിയുമായ ആഡൂർ സുരേന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎൽഒ ആയ ബെവറേജസ് കോർപ്പറേഷൻ ബന്തടുക്ക ഔട്ട്ലെറ്റിലെ എൽഡി ക്ലാർക്ക് പി അജിത്തിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. പറയഡുക്കയിൽ നടന്ന തീവ്രവോട്ടർപ്പട്ടിക പുനഃപരിശോധന ക്യാമ്പിനിടെയായിരുന്നു സംഭവം.

Content Highlights: female blo was threatened and information was copied onto her phone

dot image
To advertise here,contact us
dot image