ശബരിമല പശ്ചാത്തലമാക്കി പ്രചാരണ പോസ്റ്ററുകള്‍? പരിശോധന വരും

മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം പോസ്റ്ററുകളും ലഘുലേഖകളും അച്ചടിച്ചാല്‍ അത് ആര് അച്ചടിച്ചെന്ന് വ്യക്തമാക്കണം

ശബരിമല പശ്ചാത്തലമാക്കി പ്രചാരണ പോസ്റ്ററുകള്‍? പരിശോധന വരും
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല പശ്ചാത്തലമാക്കി തയ്യാറാക്കിയ പ്രചാരണ പോസ്റ്ററുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ കളക്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇത്തരം പ്രചാരണ പോസ്റ്ററുകള്‍ മാതൃകാ പെരുമാറ്റചട്ടലംഘനത്തിന്റെ പരിധിയില്‍ വരുമെന്നതിനാലാണ് നടപടി.

മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം പോസ്റ്ററുകളും ലഘുലേഖകളും അച്ചടിച്ചാല്‍ അത് ആര് അച്ചടിച്ചെന്ന് വ്യക്തമാക്കണം. ഇങ്ങനെ വ്യക്തമാക്കാതെയും മതപരമായ ചിഹ്നങ്ങള്‍ഉപയോഗിച്ചുള്ളതുമായ ലഘുലേഖകള്‍ പ്രചരിക്കുന്നുണ്ടെന്ന പരാതികളെ തുടര്‍ന്നാണ് നടപടി. ശബ്ദ നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളില്‍ കര്‍ശന നിലപാട് സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നകൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ട പോളിംഗിന് മുന്നോടിയായി ഡിസംബര്‍ 7 ന് വൈകിട്ടാണ് പരസ്യപ്രചാരണം അവസാനിക്കുക.

Content Highlights: EC directs collectors to investigate complaints campaign posters prepared in Sabarimala backdrop

dot image
To advertise here,contact us
dot image