'വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഭൂമി കണ്ടെത്തി,നിര്‍മ്മാണം ഉടന്‍'

സര്‍ക്കാരിന്റെ നിസ്സഹകരണം കാരണമാണ് ഭൂമി ഏറ്റെടുക്കല്‍ ഇത്രയും വൈകിയതെന്നും ജനീഷ് പറഞ്ഞു.

'വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഭൂമി കണ്ടെത്തി,നിര്‍മ്മാണം ഉടന്‍'
dot image

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച 30 വീടുകള്‍ ഉടന്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. വീടുകള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഭൂമി കണ്ടെത്തി കഴിഞ്ഞെന്ന് സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഒ ജെ ജനീഷ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച 100 വീടുകള്‍ നിര്‍മ്മിക്കുന്ന പ്രദേശത്തിന് തൊട്ടടുത്ത് തന്നെ യൂത്ത് കോണ്‍ഗ്രസിന്റെയും വീടുകള്‍ ഉയരും. സര്‍ക്കാരിന്റെ നിസ്സഹകരണം കാരണമാണ് ഭൂമി ഏറ്റെടുക്കല്‍ ഇത്രയും വൈകിയതെന്നും ജനീഷ് പറഞ്ഞു.

വയനാടിന്റെ പ്രത്യേക സാഹചര്യത്തില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തുക പ്രയാസകരമാണ്. തോട്ടഭൂമിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളാണ് അധികഭൂമികള്‍ക്കും ഉള്ളത്. പത്തിലേറെ ഭൂമികളാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഏറ്റെടുക്കാനായി ഒരുങ്ങിയത്. എന്നാല്‍ നിയമക്കുരുക്കളാണ് അധികഭൂമികള്‍ക്കും ഉള്ളത്. പത്തിലേറെ ഭൂമികളാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഏറ്റെടുക്കാനായി ഒരുങ്ങിയത്. എന്നാല്‍ നിയമക്കുരുക്ക് തിരിച്ചടിയായി. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി മുടക്കാനായി നിയമപ്രശ്‌നവും പറഞ്ഞ് രംഗത്തെത്തിയവര്‍ തങ്ങളുടെ പുനരധിവാസപ്രദേശത്തും എത്താന്‍ സാധ്യതയുണ്ട്. അതിനാലാണ് നിയമതടസ്സങ്ങള്‍ ഇല്ലാത്ത ഭൂമിയേറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഭൂമിസംബന്ധിച്ച് അടുത്ത ദിവസം തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ജനീഷ് പറഞ്ഞു.

Content Highlights: Youth Congress says it has found suitable land to build houses for disaster victims in Wayanad

dot image
To advertise here,contact us
dot image