പിരായിരി; വിമതശല്യത്തില്‍ വലഞ്ഞ് കോണ്‍ഗ്രസ്

18ാം വാര്‍ഡായ ചേങ്ങോട്ട് കൃഷ്ണന്‍കുട്ടിയും മത്സരരംഗത്തുണ്ട്.

പിരായിരി; വിമതശല്യത്തില്‍ വലഞ്ഞ് കോണ്‍ഗ്രസ്
dot image

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പിരായിരി പഞ്ചായത്തില്‍ കോണ്‍ഗ്രസിന് വിമതസ്ഥാനാര്‍ത്ഥികളേറെ. സീറ്റ് ലഭിക്കാത്ത പ്രവര്‍ത്തകരാണ് വിമതരായി മത്സരിക്കുന്നത്.

ഒന്നാം വാര്‍ഡായ വാരാമ്പള്ളത്ത് മുന്‍ പഞ്ചായത്തംഗമായ സിത്താര ശശിയാണ് വിമതയായി മത്സരിക്കുന്നത്.

വാര്‍ഡ് രണ്ടായ കല്ലേക്കാട് നോര്‍ത്തില്‍ ശാരിക, വിമലകുമാരി എന്നിങ്ങനെ രണ്ട് സ്വതന്ത്രരും ജനവിധി തേടുന്നുണ്ട്. 14ാം വാര്‍ഡ് മോഴിപുലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുലോചന മത്സരിക്കുന്നു. 18ാം വാര്‍ഡായ ചേങ്ങോട്ട് കൃഷ്ണന്‍കുട്ടിയും മത്സരരംഗത്തുണ്ട്.

Content Highlights: Congress has more rebel candidates in Pirayiri panchayath

dot image
To advertise here,contact us
dot image