ആയുധവുമായി പൊതുനിരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; കൊല്ലത്ത് വ്‌ളോഗറും സുഹൃത്തുക്കളും പിടിയില്‍

കാറില്‍ നഗരത്തിലെത്തിയ ശ്രീജിത്തും സുഹൃത്തുക്കളും നാട്ടുകാര്‍ക്ക് നേരെ ഭീഷണി മുഴക്കുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു

ആയുധവുമായി പൊതുനിരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; കൊല്ലത്ത് വ്‌ളോഗറും സുഹൃത്തുക്കളും പിടിയില്‍
dot image

കൊല്ലം: അഞ്ചലില്‍ പൊതുനിരത്തില്‍ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്‌ളോഗറും സുഹൃത്തുക്കളും പിടിയില്‍. വ്‌ളോഗര്‍ ശ്രീജിത്തും സുഹൃത്തുക്കളുമാണ് പിടിയിലായത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെയാണ് വ്‌ളോഗറെ പൊലീസെത്തി പിടികൂടിയത്.

കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. കാറില്‍ നഗരത്തിലെത്തിയ ശ്രീജിത്തും സുഹൃത്തുക്കളും നാട്ടുകാര്‍ക്ക് നേരെ ഭീഷണി മുഴക്കുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ വിജീഷ് എന്ന യുവാവിനെതിരെ ശ്രീജിത്ത് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ വിജീഷ് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തില്‍ വിജീഷിനെ തിരക്കിയാണ് വ്‌ളോഗറും സംഘവും നഗരത്തിലെത്തിയത്.

വാഹനത്തില്‍ വന്നിറങ്ങിയ വ്ളോഗറും സുഹൃത്തുക്കളും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ വാഹനവുമായി കടന്നുകളയുകയുമായിരുന്നു. പ്രദേശവാസികള്‍ വിളിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പിന്തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്. വാഹനത്തില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു.

Content Highlights: Vlogger and friends arrested weapons in public in Anchal idukki

dot image
To advertise here,contact us
dot image