

കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. വാഹനബാഹുല്യം കാരണം ചുരത്തിൽ മണിക്കൂറുകളോളം നീണ്ട ബ്ലോക്കാണ് രൂപപ്പെട്ടത്. ബ്ലോക്കിൽപ്പെട്ടതിനെ തുടർന്ന് യാത്രമധ്യേ യുവതി കുഴഞ്ഞുവീണു. രണ്ടര മണിക്കൂറോളം നീണ്ട ഗതാഗതകുരുക്കിൽപെട്ടതോടെ യാത്രക്കാരി അവശനിലയിലായി കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചുരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി പൊലീസ് ശ്രമം തുടരുകയാണ്. അവധിദിനമായതിനാലാണ് ചുരത്തിൽ ഇത്രയേറെ തിരക്ക് അനുഭവപ്പെട്ടത്.
Content Highlights: Massive traffic jam at Thamarassery churam