പൃഥ്വിരാജ് പടത്തിന് വന്ന ഗതിയേ! ചിരിപ്പിച്ച് ഹിന്ദി ഡബ്ബ് പതിപ്പിന്റെ പേര്; പക്ഷെ നേടിയത് ഞെട്ടിക്കുന്ന വ്യൂസ്

മികച്ച പ്രതികരണമാണ് ഈ ഹിന്ദി പതിപ്പ് നേടുന്നത്. മികച്ച സിനിമയാണെന്നും പ്രകടനങ്ങൾ ഞെട്ടിച്ചെന്നുമാണ് കമന്റുകൾ

പൃഥ്വിരാജ് പടത്തിന് വന്ന ഗതിയേ! ചിരിപ്പിച്ച് ഹിന്ദി ഡബ്ബ് പതിപ്പിന്റെ പേര്; പക്ഷെ നേടിയത് ഞെട്ടിക്കുന്ന വ്യൂസ്
dot image

പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ബ്രദേഴ്‌സ് ഡേ. ഒരു ആക്ഷൻ ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമ സമ്മിശ്ര പ്രതികരണം ആണ് തിയേറ്ററിൽ നിന്നും നേടിയത്. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി ഡബ്ബ് പതിപ്പ് യൂട്യൂബിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഈ പതിപ്പിന്റെ പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.

'ഡേഞ്ചറസ് ഭായ് എന്നാണ് ബ്രദേഴ്‌സ് ഡേയുടെ ഹിന്ദി പതിപ്പിന്റെ പേര്. യൂട്യൂബ് പതിപ്പിന്റെ തംബ്നെയിലും ചിരിയുണർത്തുന്നതാണ്. അതേസമയം, പുറത്തിറങ്ങി രണ്ട് ദിവസങ്ങൾ കൊണ്ട് 2.5 മില്യൺ കാഴ്ചക്കാരെയാണ് ഈ ഡബ്ബ് പതിപ്പ് നേടിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ ഹിന്ദി പതിപ്പ് നേടുന്നത്. മികച്ച സിനിമയാണെന്നും പ്രകടനങ്ങൾ ഞെട്ടിച്ചെന്നുമാണ് കമന്റുകൾ. ഐശ്വര്യ ലക്ഷ്മി, പ്രസന്ന, പ്രയാഗ മാർട്ടിൻ, കലാഭവൻ ഷാജോൺ, വിജയരാഘവൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഗീതം കൈകാര്യം ചെയ്തത് ഫോർ മ്യൂസിക്സ് ആയിരുന്നു.

അതേസമയം, വിലായത്ത് ബുദ്ധ ആണ് ഇപ്പോൾ തിയേറ്ററിലുള്ള പൃഥ്വിരാജ് ചിത്രം. ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഡബിൾ മോഹനായി പൃഥ്വിരാജ് തകർത്തുവെന്നാണ് ആരാധകർ പറയുന്നത്. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഷമ്മി തിലകന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് സിനിമ എന്നാണ് ആരാധകർ പറയുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. പതിവാ പോലെ ജേക്‌സ് ബിജോയുടെ സംഗീതം ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.

ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

Content Highlights: Prithviraj film Brothers Film hindi version goes viral

dot image
To advertise here,contact us
dot image