

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: CPIM worker found died in Election committee office in Palakkad