ക്രിമിനൽ കേസുകൾ ഉൾപ്പെടെ ഇരുപതിലധികം കേസുകൾ മറച്ചുവെച്ചു: ബിജെപി സ്ഥാനാർത്ഥിക്കെതിരെ പരാതി നല്‍കി എൽഡിഎഫ്

ആറ്റുകാല്‍ കൗണ്‍സിലറായിരുന്ന കാലത്ത് ബീന വാര്‍ഡില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് കേസ് നിലവിലുണ്ടെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു

ക്രിമിനൽ കേസുകൾ ഉൾപ്പെടെ ഇരുപതിലധികം കേസുകൾ മറച്ചുവെച്ചു: ബിജെപി സ്ഥാനാർത്ഥിക്കെതിരെ പരാതി നല്‍കി എൽഡിഎഫ്
dot image

തിരുവനന്തപുരം: കേസുകള്‍ മറച്ചുവെച്ചു എന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി ബീന ആര്‍ സിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ ഇരുപതിലധികം കേസുകള്‍ മറച്ചുവെച്ചു എന്നാണ് ബീനയ്‌ക്കെതിരായ പരാതി.

ബീന ആര്‍ സിയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകള്‍ ഉണ്ടെന്നാണ് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ കേസുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി മറച്ചുവെച്ചെന്നും പത്രിക തളളണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പരാതിയില്‍ നാളെ ഹിയറിംഗ് നടക്കും.

ബീന ആര്‍ സി ബിജെപി ജില്ലാ വൈസ് പ്രസിഡന്റാണ്. ഇവര്‍ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ്. ഫോര്‍ട്ട്, കന്റോണ്‍മെന്റ്, തിരുവല്ലം സ്‌റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ആറ്റുകാല്‍ കൗണ്‍സിലറായിരുന്ന കാലത്ത് ബീന വാര്‍ഡില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് കേസ് നിലവിലുണ്ടെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.

Content Highlights: Over 20 cases including criminal cases concealed: LDF files complaint against BJP candidate

dot image
To advertise here,contact us
dot image