അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു

രോഗം ബാധിച്ച് രണ്ടുപേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു
dot image

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് സ്വദേശിയായ ഒരാളടക്കം രണ്ടുപേര്‍ കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. പതിനേഴ് പേരാണ് ഇതുവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഇതില്‍ ആറുപേര്‍ നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 40 ദിവസമായി ചികിത്സയിലായിരുന്ന യുവതി മരിച്ചിരുന്നു. ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍ ജെ വിഷ്ണുവിന്റെ ഭാര്യ കെ വി വിനയയാണ് മരിച്ചത്. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരില്‍ ഏഴുപേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ നാല്‍പ്പത് പേരാണ് മരിച്ചത്. രോഗം ബാധിച്ചത് 170 പേര്‍ക്കാണ്. രോഗം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രധാന വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതോടെ രോഗം സ്ഥിരീകരിക്കാനും മതിയായ ചികിത്സ ലഭിക്കാനും വൈകും.

Content Highlights: Amoebic encephalitis: One more person died under treatment in Kozhikode

dot image
To advertise here,contact us
dot image