

തിരുവനന്തപുരം: കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് 70 കാരന് 33 കാരിയുടെ ക്വട്ടേഷന്‍. തിരുമല തൃക്കണ്ണാപുരത്താണ് സംഭവം. യുവതിയടക്കം നാലുപേരെ പൊലീസ് പിടികൂടി. പാര്‍വ്വതി, ഫസല്‍, ആദില്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.
പൂജപ്പുര പൊലീസാണ് പ്രതികളെ പിടികൂടിയത്. സോമരാജ്(70) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. മൂന്നംഗസംഘം 70 കാരന്റെ തലയടിച്ചു പൊട്ടിക്കുകയായിരുന്നു. വീട്ടില്‍ കയറി ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു.
സോമരാജന്റെ മൂക്കിലും തലയ്ക്ക് പിന്നിലും ഗുരുതര പരിക്കേറ്റു. സോമരാജ് പാര്‍വ്വതിക്ക് മൂന്ന് ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതിനായിരുന്നു 50,000 രൂപയ്ക്ക്
ക്വട്ടേഷന്‍ നല്‍കിയത്.
Content Highlights: A woman's quotation against a 70-year-old man in tvm