

പാലക്കാട്: ഡിവൈഎഫ്ഐ നേതാവിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ. പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവ് പി ഷഹീറലിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഥമദൃഷ്ട്യാ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.
മത്സരിക്കാനുള്ള വിലക്ക് സ്റ്റേ ചെയ്തതോടെ പി ഷഹീറലിക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. പാലക്കാട് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പി ഷഹീറലി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രേഖകള്‍ യഥാസമയം നല്‍കാതിരുന്നതിനാണ് പി ഷഹീറലിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്. പി ഷഹീറലിക്ക് വേണ്ടി അഭിഭാഷകരനായ ഇര്‍ഫാന്‍ ഇബ്രാഹിം സേട്ടും പത്മാ ലക്ഷ്മിയും ഹാജരായി.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.
Content Highlight; Shahirali can contest in Thachanattukara; High Court stays Election Commission's order