'സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകും'; UDF സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി, കേസ്

ചൊക്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിടികെ റഫ്ഷാനയാണ് പരാതിക്കാരി

'സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകും'; UDF സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി, കേസ്
dot image

കണ്ണൂര്‍: ചൊക്ലിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്. ചൊക്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ പിടികെ റഫ്ഷാനയാണ് പരാതിക്കാരി. പാനൂര്‍ ബ്ലോക്ക് മേനപ്രം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉദയന്‍ മാസ്റ്റര്‍, ചൊക്ലി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ രാഗേഷ് എന്നിവര്‍ക്ക് എതിരെ ആണ് കേസ് എടുത്തത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ ചൊക്ലി പൊലീസാണ് കേസെടുത്തത്.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഹൃദ്രോഗിയായ പിതാവ് ഭീഷണിയില്‍ പേടിച്ചു എന്നും സമ്മര്‍ദത്തിലാണുള്ളതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി റഫ്ഷാന പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുടുംബത്തിനും ജീവനും ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുമ്പോളാണ് ചൊക്ലിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി ഉയര്‍ന്നത്.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

Content Highlight; UDF female candidate in Chokli files complaint alleging threats from LDF candidate

dot image
To advertise here,contact us
dot image