

കോഴിക്കോട്: പണമില്ലെങ്കിൽ കോൺഗ്രസിൽ സീറ്റില്ലെന്ന വിമർശനവുമായി കോഴിക്കോട് കാരശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ മുഹമദ് ദിശാലാണ് വിമർശനം ഉന്നയിച്ചത്. കുന്നമംഗലം ബ്ലോക്ക് കാരശ്ശേരി ഡിവിഷൻ സീറ്റിൽ ക്വാറി ഉടമയ്ക്ക് സീറ്റ് നൽകിയതിലാണ് പ്രതിഷേധം. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവർത്തകരെ അവഗണിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തൂവെള്ള വസ്ത്രമണിഞ്ഞെത്തുന്ന ക്വോറി ഉടമക്ക് അധികാരം പതിച്ചു നൽകിയെന്നാണ് ആരോപണം.
കയ്യിലുള്ളത് കറന്‍സിയല്ലെന്നും പാര്‍ട്ടിയുടെ പതാകയാണെന്നും ദിശാല്‍ പറഞ്ഞു. 'ആഴത്തില്‍ മുറിവുകളുണ്ടായാലും മൂവര്‍ണ പതാക ജീവനാണ്. മുതലാളിമാര്‍ക്ക് അധികാരം പതിച്ച് നല്‍കുമ്പോള്‍ നമ്മളിങ്ങനെ സമരങ്ങളായി, സംഘടന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും', എന്നും മുഹമ്മദ് ദിശാല്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.
Content Highlight; Protest in Karassery UDF over giving a seat to a quarry owner in the local body elections