

ആലപ്പുഴ: യുഡിഎഫിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്ക. വനിതാ സംവരണ സീറ്റിലാണ് അരുണിമ എം കുറുപ്പിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. വനിതാ സംവരണ സീറ്റില്‍ അരുണിമയ്ക്ക് മത്സരിക്കാന്‍ കഴിയുമോ എന്നാണ് സംശയം. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണ്. ഡമ്മി സ്ഥാനാര്‍ത്ഥിയെ കൊണ്ട് കൂടി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറല്‍ സെക്രട്ടറിയുമായ അരുണിമ എം കുറുപ്പിനെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. യുഡിഎഫ് ജില്ലാ കോര്‍ കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
തിരുവനന്തപുരത്തും കോണ്‍ഗ്രസ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ അമേയ പ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
Content Highlights: Concerns over UDF's transgender candidacy Arunima m kurup contesting from women's reserved seat