ജോർജുകുട്ടിയുടെ ഓരോ വികൃതികൾ, അനുമോൾക്ക് സമ്മാനമായി കുരങ്ങൻ; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍

എസ്തറിന്റെ ഫോട്ടോയിൽ ഒരു കുരങ്ങനെ എഡിറ്റ് ചെയ്തു വെച്ചുകൊണ്ട് ' beauty and the beast ' എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്

ജോർജുകുട്ടിയുടെ ഓരോ വികൃതികൾ, അനുമോൾക്ക് സമ്മാനമായി കുരങ്ങൻ; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍
dot image

ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് എസ്‌തർ മലയാളികൾക്ക് കൂടുതൽ സുപരിചിതയായത്. ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജോർജുകുട്ടിയുടെ ഇളയ മകളായി അനു എന്ന കഥാപാത്രത്തെയാണ് സിനിമയിൽ എസ്തർ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മോഹൻലാൽ എഡിറ്റ് ചെയ്ത ഒരു രസകരമായ ചിത്രം പങ്കിട്ടിരിക്കുകയാണ് നടി.

എസ്തറിന്റെ ഫോട്ടോയിൽ ഒരു കുരങ്ങനെ എഡിറ്റ് ചെയ്തു വെച്ചുകൊണ്ട് ' beauty and the beast ' എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. 'ലാൽ അങ്കിളിനൊപ്പമുല്ല അതിജീവനത്തിന്റെ മറ്റൊരു ദിവസവും കടന്നു പോയി. എന്നെ സഹായിക്കൂ' എന്നാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട് എസ്തർ കുറിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് എസ്തർ മോഹനലിനൊപ്പമുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.

mohanlal chat with esther

Esther picture edited by Mohanlal
drishyam movie

അതേസമയം, ദൃശ്യം 3 യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്.

actress Esther Anil

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Content Highlights: Actress shares Esther's picture edited by Mohanlal

dot image
To advertise here,contact us
dot image