തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ദമ്പതികള്‍ സിപിഐഎമ്മില്‍; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

പഞ്ചായത്തില്‍ പ്രസിഡന്റിന്റെ ഏകാധിപത്യ നടപടികളാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഇരുവരും കോണ്‍ഗ്രസ് വിട്ടത്

തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ദമ്പതികള്‍ സിപിഐഎമ്മില്‍; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
dot image

തൃശൂര്‍: കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായ തോബി തോട്ടിയാനും ഭാര്യ മഹിളാ കോണ്‍ഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ ടീന തോബിയും സിപിഐഎമ്മില്‍ ചേര്‍ന്നു. പിന്നാലെ ചെങ്ങാലൂര്‍ എസ്എന്‍ പുരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തോബി തോട്ടിയാനെ പ്രഖ്യാപിച്ചു.

പഞ്ചായത്തിൽ പ്രസിഡന്റിന്റെ ഏകാധിപത്യ നടപടികളാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഇരുവരും കോണ്‍ഗ്രസ് വിട്ടത്. പുതുക്കാട് പഞ്ചായത്തില്‍ ടീന അംഗമായ എസ്എന്‍ പുരം വാര്‍ഡിലാണ് തോബി മത്സരിക്കുന്നത്. നേരത്തെ രണ്ടുതവണ തോബിയും ഇവിടെ വിജയിച്ചിരുന്നു.

അതേസമയം, മഹിളാ കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റും പതിനഞ്ച് വർഷത്തോളമായി അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ മഹിജ തോട്ടത്തിലും 25 വർഷം ഗ്രാമപഞ്ചായത്ത് അംഗവും നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോട്ടത്തിൽ ശശിധരനും ബിജെപിയിൽ ചേർന്നു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്ണൻ ഇരുവരെയും ഷാൾ അണിയിച്ച് സ്വീകരിച്ചു.

Content Highlights: Congress leaders couple join CPIM in Thrissur

dot image
To advertise here,contact us
dot image