'വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാർത്ഥിയാക്കി'; മാരാരിക്കുളത്ത് സിപിഐഎമ്മിൽ പൊട്ടിത്തെറി,3 നേതാക്കൾ രാജിവെച്ചു

വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും ആരോപണം

'വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാർത്ഥിയാക്കി'; മാരാരിക്കുളത്ത് സിപിഐഎമ്മിൽ പൊട്ടിത്തെറി,3 നേതാക്കൾ രാജിവെച്ചു
dot image

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഐഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയില്‍ ആണ് തര്‍ക്കം രൂക്ഷമായത്. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. നാമനിര്‍ദ്ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കക്കാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സ്വര്‍ണ്ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്വര്‍ണ്ണപ്പാളിയുടെ പേരില്‍ സര്‍ക്കാറിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ജനങ്ങള്‍ അരി ആഹാരം കഴിച്ച് ജീവിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Content Highlights: Three CPIM leaders resign in Mararikkulam due to dispute in candidate

dot image
To advertise here,contact us
dot image