പരാതി നൽകിയത് വൈഷ്ണയടക്കം ആറ് പേർക്കെതിരെ;എനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം:CPIMമുട്ടട ബ്രാഞ്ച് കമ്മിറ്റി അംഗം

ഇവര്‍ താമസിക്കുന്നത് ഒരിടത്തും വോട്ടര്‍ ലിസ്റ്റിലുള്ള വിലാസം മുട്ടടയിലേതുമാണെന്ന് ധനേഷ് കുമാര്‍

പരാതി നൽകിയത് വൈഷ്ണയടക്കം ആറ് പേർക്കെതിരെ;എനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം:CPIMമുട്ടട ബ്രാഞ്ച് കമ്മിറ്റി അംഗം
dot image

തിരുവനന്തപുരം: മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്കും അഞ്ച് പേര്‍ക്കുമെതിരെ കള്ളവോട്ട് ആരോപണത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരനായ സിപിഐഎം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാര്‍. ഇവര്‍ താമസിക്കുന്നത് ഒരിടത്തും വോട്ടര്‍ ലിസ്റ്റിലുള്ള വിലാസം മുട്ടയിലേതുമാണെന്ന് ധനേഷ് കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും ധനേഷ് പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താനും ഭാര്യയും മാത്രമാണ് യുഡിഎഫ് ആരോപിച്ച അഡ്രസ്സില്‍ താമസിക്കുന്നത്. തന്റെ വീട്ടുനമ്പറില്‍ മറ്റ് ആളുകള്‍ വോട്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും ധനേഷ് കൂട്ടിച്ചേര്‍ത്തു.

മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചേക്കില്ല. പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടിയിരുന്നു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും ടെക്നോപാര്‍ക്ക് ജീവനക്കാരിയും കൂടിയാണ് വൈഷ്ണ. ആദ്യഘട്ടത്തില്‍ കവടിയാറില്‍ ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച പേരായിരുന്നു വൈഷ്ണയുടേത്.

സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഐഎം പരാതി. തുടര്‍ന്ന് ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. സിപിഐഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു. കോണ്‍ഗ്രസ് അപ്പീലുമായി പോയേക്കും.

Content Highlights: CPIM branch member about complaint on Voter list issue of Muttada UDF candidate Vyshna

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us