3 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഒമാനിൽ; എത്തുന്നത് 26 വര്‍ഷങ്ങൾക്കിപ്പുറം

നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി

3 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഒമാനിൽ; എത്തുന്നത് 26 വര്‍ഷങ്ങൾക്കിപ്പുറം
dot image

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനില്‍ എത്തി. പ്രാദേശിക സമയം 11 മണിയോടെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യൻ അബാസിഡർ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകൾ, ലോക കേരള സഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി.


വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നാടന്‍ കാലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക. ശനിയാഴ്ച സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025'ന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന്‍ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്.

Content Highlight; Chief Minister in Oman for three-day visit

dot image
To advertise here,contact us
dot image