
കോഴിക്കോട്: ഗാസയില്‍ ഇസ്രയേല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേര് ചൊല്ലി വിളിച്ച് കോഴിക്കോട് നഗരം. മദലീന സാമി ജവാദ് അല്‍ അജില, മന്ന അവ മുഐന്‍ അല്‍ ശര്‍ബാസി, ദിയ ഹാനി സക്കറിയ അവാദ്… എന്നിങ്ങനെ കുഞ്ഞുങ്ങളുടെ പേര് ചൊല്ലി വിളിച്ച് അനുസ്മരിച്ചു.
ചിന്ത രവി ഫൗണ്ടേഷന്റെ് നേതൃത്വത്തില്‍ വിവിധ സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെ സംയിക്താഭിമുഖ്യത്തില്‍ നടത്തിയ 'ഗാസയുടെ പേരുകള്‍ കോഴിക്കോട് ഗാസക്കൊപ്പം' എന്നാ ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേര് ചൊല്ലി വിളിച്ച് അനുസ്മരിച്ചത്. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാണ് സമ്മേളനം നടന്നത്. ഗാസയില്‍ കൊല്ലപ്പെട്ട 1500 കുട്ടികളെ അവരുടെ പേരു ചൊല്ലി വിളിച്ചാണ് അനുസ്മരിച്ചത്. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വ്യാപാരികളും കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നൂറു പേര്‍ കൊല്ലപ്പെട്ട 15 വീതം കുട്ടികളുടെ പേരുകള്‍ വായിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകയും നടിയുമായ നിലമ്പൂര്‍ ആയിഷയാണ് ആദ്യം ചേര് ചൊല്ലി വിളിച്ചത്.
മുഖ്യ സംഘാടക ഡോ. ഖദീജാ മുംതാസ് ഐക്യദാര്‍ഢ്യ പ്രമേയം വായിച്ചു. കെഇഎന്‍ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എം കെ രാഘവന്‍ എംപി, അഹമദ് ദേവര്‍ കോവില്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസഫര്‍ അഹമ്മദ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ പി രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍, വി വസീഫ്, കെ അജിത, പ്രൊഫ എന്‍ പി ഹാഫിസ് മുഹമ്മദ്, എം സ്വരാജ്, വി മുസഫര്‍ അഹമ്മദ്, വീരാന്‍ കുട്ടി, വി കെ സി മമ്മദ് കോയ, എസ്എ ഖുദ്സി, കെ ടി കുഞ്ഞിക്കണ്ണന്‍, ഡോ. ഹുസൈന്‍ മടവൂര്‍, വി എം വിനു, ഷാഹിന ബഷീര്‍, സോമന്‍ കടലൂര്‍, ഒ പി സുരേഷ്, സുനില്‍ അശോകപുരം, ഡോ മിനി മോനി, ഷീല ടോമി, സുഭാഷ് ചന്ദ്രന്‍, വില്‍സണ്‍ സാമുവല്‍, എം എ ജോണ്‍സണ്‍, പ്രൊഫ പി കെ പോക്കര്‍, മുഹ്സിന്‍ പരാരി, സക്കരിയ, സി പി അബ്ദു റഹിമാന്‍, ഗുലാബ് ജാന്‍ തുടങ്ങി നൂറോളം പേരാണ് പങ്കെടുത്തത്. വിവിധ പരിപാടികളും പലസ്തീന്‍ ഐക്യദാര്‍ഢ്യ ഗാനാലാപനവും നടന്നു. സ്ത്രീകളും കുട്ടികളും വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും പ്രമുഖ കവികളുടെ കവിതാലാപനവുമുണ്ടായിരുന്നു.
Content Highlight : Kozhikode city calls out the names of children killed in Gaza; Nilambur Aisha calls out their first names