റേഷന്‍ കടകളുടെ ഷട്ടര്‍ ഇനി ഒമ്പതുമണിക്കേ തുറക്കൂ; പ്രവര്‍ത്തിസമയം പരിഷ്‌കരിച്ച് പൊതുവിതരണ വകുപ്പ്

ഉറപ്പ് പാലിച്ചില്ലെന്ന് കാണിച്ച് റേഷന്‍ വ്യാപാരികള്‍ ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനെതിരെ രംഗത്തെത്തിയിരുന്നു.

റേഷന്‍ കടകളുടെ ഷട്ടര്‍ ഇനി ഒമ്പതുമണിക്കേ തുറക്കൂ; പ്രവര്‍ത്തിസമയം പരിഷ്‌കരിച്ച് പൊതുവിതരണ വകുപ്പ്
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം പരിഷ്‌കരിച്ച് പൊതു വിതരണ വകുപ്പ്. പ്രവര്‍ത്തിസമയം ഒരു മണിക്കൂര്‍ കുറച്ചാണ് പുതുക്കിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇനി മുതല്‍, റേഷന്‍ കടകള്‍ രാവിലെ എട്ട് മണിയ്ക്ക് പകരം ഒമ്പതുമണിയ്ക്കാകും പ്രവര്‍ത്തനം ആരംഭിക്കുക. രാവിലെ ഒമ്പതുമണി മുതല്‍ പന്ത്രണ്ടുമണി വരെയും വൈകിട്ട് നാല് മുതല്‍ ഏഴുമണി വരെയുമാണ് പുതിയ സമയക്രമം.

2023 മാര്‍ച്ച് 1-ന് പരിഷ്‌കരിച്ചിരുന്ന സമയത്തിനാണ് ഇപ്പോഴത്തെ ഉത്തരവുപ്രകാരം ഇന്ന് മുതല്‍ മാറ്റം വരുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കടക്കം തൊഴില്‍ നഷ്ടം കൂടാതെ റേഷന്‍ സാധനങ്ങള്‍ വാങ്ങാനാവുമെന്ന കാരണത്താലാണ് ഈ സമയം നിശ്ചയിച്ചത്. മൂന്നുമാസം മുമ്പ് സമയമാറ്റം സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് കാണിച്ച് റേഷന്‍ വ്യാപാരികള്‍ ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനെതിരെ രംഗത്തെത്തിയിരുന്നു.

dot image
To advertise here,contact us
dot image