പട്ടാപകല്‍ പള്ളി ഇമാമിന്റെ മുറിയില്‍ മോഷണം; പ്രതി പിടിയില്‍

മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വര്‍ണമോതിരവും മോഷ്ടിച്ചു.

പട്ടാപകല്‍ പള്ളി ഇമാമിന്റെ മുറിയില്‍ മോഷണം; പ്രതി പിടിയില്‍
dot image

ഇരിക്കൂര്‍: പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍. മംഗളുരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന(40) ആണ് അറസ്റ്റിലായത്. സെപ്റ്റബര്‍ 28-ന് രാവിലെ ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ അബുബക്കര്‍ സിദ്ദിഖ് മസ്ജിദ് ഇമാം ബീഹാര്‍ സ്വദേശി ആഷിഖ് അലാഹിയുടെ സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്. പ്രഭാത ഭക്ഷണത്തിനായി ഇമാം അയല്‍ വീട്ടില്‍ പോയ തക്കം നോക്കിയാണ് പ്രതി കവര്‍ച്ച നടത്തിയത്. മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വര്‍ണമോതിരവും മോഷ്ടിച്ചു.

ഇരിക്കൂറില്‍ വിവാഹം കഴിച്ച് പെരുവള്ളത്തുപറമ്പില്‍ താമസിക്കുന്ന വ്യക്തിയാണ് പ്രതി മുഹാദ് മുന്ന. മോഷണത്തെ തുടര്‍ന്ന് ഉള്ളാളില്‍ നിന്ന് കടന്നുകളഞ്ഞ മുന്നയെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ശനിയാഴ്ച്ച കണ്ണൂര്‍ ടൗണില്‍ നിന്ന് പിടികൂടിയത്.

Content Highlights: Robbery in mosque imam's room; suspect arrested

dot image
To advertise here,contact us
dot image