
കണ്ണൂര്‍: ഏഷ്യാ കപ്പില്‍ എതിര്‍ ടീമിന് കൈ കൊടുക്കാത്തത് തെറ്റാണെന്ന് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. എതിര്‍ ടീമിന് കൈ കൊടുക്കാതെ നിന്നത് തെറ്റാണ്. കലയും കായിക വിനോദങ്ങളും സാഹിത്യവും മനുഷ്യരെ ഒരുമിപ്പിക്കണം. വിഭാഗീയതയാണ് ഉണ്ടാക്കിയത്. അതേസമയം ഗ്രൗണ്ടില്‍ വെച്ച് ഇരു ടീമംഗങ്ങളും കെട്ടിപ്പിടിച്ചിരുന്നെങ്കില്‍ വിശ്വമാനവ സ്‌നേഹം ഉയര്‍ത്തിക്കൊണ്ടുവരാനാകുമായിരുന്നു. സാഹിത്യവും കായിക വിനോദവുമെല്ലാം വിശ്വമാനവ സ്‌നേഹമായിരിക്കണമെന്നും മത്സരമാകരുതെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു
ഇത്തരം രീതികള്‍ നൂറുശതമാനം തെറ്റാണെന്നും പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെയാണെന്നും നിരന്തരം വിളിച്ചു പറയുന്ന പ്രസ്ഥാനമാണ് സാഹിത്യമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എഴുത്തുകാരന്‍.
ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ നടന്ന ഹസ്ദദാനവിവാദം വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്. മത്സരശേഷം പാക് താരങ്ങള്‍ക്ക് കൈകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മൈതാനം വിടുകയായിരുന്നു.
Content Highlights: writer santhosh echikkanam on india pakistan handshake controversey