
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി നടന്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും എത്തിച്ചു. ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചത്.
2019ലാണ് ഈ സംഭവം. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ ചെയ്യുകയായിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ രൂപത്തില്‍ ആക്കിയ ശേഷം പൂജ ചെയ്യുകയായിരുന്നു. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു. സ്വര്‍ണപ്പാളി പൂജ ചെയ്ത ശേഷമുള്ള ചിത്രങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റി ചെയ്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ചെയ്തതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ വസ്തുക്കള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നല്‍കിയത് വലിയ അപരാധമാണ്. ശബരിമലയിലെ വസ്തക്കള്‍ പുറത്തുള്ള ആളുകള്‍ക്ക് കൊടുത്തുവിടാന്‍ പാടില്ല എന്നതാണ് നിയമം. സ്വര്‍ണപ്പാളി അടക്കം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നല്‍കിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. 1998 ല്‍ സ്വര്‍ണപ്പാളി സമര്‍പ്പിച്ചത് മുതല്‍ 2025 വരെയുള്ള സംഭവങ്ങള്‍ വിശദമായി പരിശോധിക്കണം. തനിക്ക് ഉള്‍പ്പെടെ ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെയെന്നും പ്രശാന്ത് പറഞ്ഞു. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ആധികാരികത കൊണ്ടുമാത്രമാണ് സ്വര്‍ണപ്പാളി ഇപ്പോള്‍ തങ്ങള്‍ അയച്ചിരിക്കുന്നത്. താന്‍ കൊണ്ടുപോകാം എന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അതിന് സമ്മതിച്ചില്ലെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ച് താന്‍ കേള്‍ക്കുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകന്‍ കെ ബി പ്രദീപ് കുമാര്‍ പറഞ്ഞു. 2019ലാണ് ദ്വാരപാലക ശില്‍പത്തിന്റെ പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുവരുന്നത്. മുന്‍പും ശബരിമലയിലെ വസ്തുക്കള്‍ സ്വര്‍ണം പൂശിയിട്ടുണ്ട്. അത് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണോ എന്നതില്‍ വ്യക്തതയില്ലെന്നും കെബി പ്രദീപ് കുമാര്‍ പറഞ്ഞു. ചെമ്പ് വസ്തുക്കള്‍ മാത്രമേ തങ്ങള്‍ സ്വീകരിക്കാറുള്ളൂ. ഒരാക്കല്‍ പ്രേറ്റ് ചെയ്ത വസ്തുക്കള്‍ ഇലക്ട്രോ പ്ലേറ്റിംഗിന് വിധേയമാക്കാറില്ല. അതാണ് കമ്പനിയുടെ പ്രോട്ടോക്കോള്‍. തങ്ങളുടെ അടുത്തുകൊണ്ടുവന്നത് ചെമ്പില്‍ ഉണ്ടാക്കിയ പ്ലേറ്റുകളാണ്. ശബരിമലയിലെ വാതില്‍ പാളിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് ആണ് പ്ലേറ്റ് ചെയ്തിരിക്കുന്നതെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി.
Content Highlights- Unnikrishnan potty takes gold plates from dwarapalaka sculpture to jayarams home in chennai