കോണ്‍ഗ്രസിന് എൻഎസ്എസുമായും എസ്എൻഡിപിയുമായും നല്ല ബന്ധം; യോഗി പിണറായിക്ക് പറ്റിയ കൂട്ടുകാരൻ: വി ഡി സതീശൻ

ഒരേസമയത്ത് ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുമെന്നും വി ഡി സതീശൻ

കോണ്‍ഗ്രസിന് എൻഎസ്എസുമായും എസ്എൻഡിപിയുമായും നല്ല ബന്ധം; യോഗി പിണറായിക്ക് പറ്റിയ കൂട്ടുകാരൻ: വി ഡി സതീശൻ
dot image

കണ്ണൂര്‍: കോണ്‍ഗ്രസിന് എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായോ തര്‍ക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് വ്യക്തമാക്കിയതാണ്. വര്‍ഗീയവാദികള്‍ക്കെതിരായ നിലപാട് എന്‍എസ്എസ് എക്കാലവും സ്വീകരിച്ചിട്ടുണ്ട്. അതൊരു ഉറച്ച നിലപാടാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കും. അതൊരു മതേതര നിലപാടാണ്. അതിന്റെ പേരിലുള്ള നഷ്ടം കോണ്‍ഗ്രസ് സഹിക്കും. മതേതര മൂല്യത്തെ താല്‍ക്കാലിക നേട്ടത്തിനായി വിറ്റ് പണമുണ്ടാക്കില്ല. തീവ്രനിലപാടുമായി ലീഗ് വിട്ട ഐഎന്‍എലിനെ് കക്ഷത്ത് വെച്ചിട്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തങ്ങളെ മതേതരത്വം പഠിപ്പിക്കാന്‍ വകുന്നത്. വേറെ ആളെ നോക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരിന് പത്താമത്തെ വര്‍ഷം പെട്ടെന്ന് എവിടെ നിന്നാണ് അയ്യപ്പഭക്തിയുണ്ടായതെന്നും വി ഡി സതീശന്‍ ചോദിച്ചു. ശബരിമലയില്‍ ആചാരലംഘനത്തിന് അനുകൂലമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കൊടുത്തിട്ടുള്ളത്. ആ സത്യവാങ്മൂലം തിരുത്താന്‍ തയ്യാറാകുമോ? കേസുകള്‍ പിന്‍വലിച്ച് ആത്മാര്‍ത്ഥത തെളിയിക്കാമോ? തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍. കപടഭക്തിപരിവേഷക്കാരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുന്ന രാഷ്ട്രീയമിഷനാണ് യുഡിഎഫിന്റേതെന്നും വി ഡി സതീശന്‍ പറഞ്ഞു. യോഗി പിണറായിക്ക് പറ്റിയ കൂട്ടുകാരനാണ്. കേരളത്തില്‍ ബിജെപിക്കും വര്‍ഗീയ ശക്തികള്‍ക്കും ഇടംകണ്ടെത്തുന്ന പരിപാടിയാണ് സിപിഐഎം ചെയ്യുന്നത്. വര്‍ഗീയ വാദത്തെ തങ്ങള്‍ പൊളിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: Congress has good relations with NSS or SNDP Said V D Satheesan

dot image
To advertise here,contact us
dot image