'പമ്പയിൽ സംഗമം നടത്തിയത് അയ്യപ്പന്മാരെ മർദ്ദിച്ചവർ,ഭക്തരെ കൂട്ടി ബഹുജന മുന്നേറ്റം നടത്തുകയാണ് ലക്ഷ്യം'

പന്തളത്ത് സം​ഗമം നടത്തുന്നവർ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി രംഗത്ത് ഇറങ്ങിയവരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

'പമ്പയിൽ സംഗമം നടത്തിയത് അയ്യപ്പന്മാരെ മർദ്ദിച്ചവർ,ഭക്തരെ കൂട്ടി ബഹുജന മുന്നേറ്റം നടത്തുകയാണ് ലക്ഷ്യം'
dot image

പത്തനംതിട്ട: പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത് അയ്യപ്പന്മാരെ മർദ്ദിച്ചവരാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ റിപ്പോർട്ടറിനോട്. ശബരിമല ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നും ഭക്തരെ കൂട്ടി ബഹുജന മുന്നേറ്റം നടത്തുക എന്നതാണ് ലക്ഷ്യമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു.

പന്തളത്ത് സം​ഗമം നടത്തുന്നവർ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി രംഗത്ത് ഇറങ്ങിയവരാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. തല്ലിയവരും തല്ലുകൊണ്ടവരും തമ്മിൽ വ്യത്യാസമുണ്ടെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ശബരിമലയെ സംബന്ധിച്ച് ആചാരങ്ങൾക്കാണ് പ്രാധാന്യം. വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കണം ശബരിമലയിലെ വികസനം. അതിനു മാത്രമേ ശാശ്വതമായ നിലനിൽപ്പുള്ളൂവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

അതേസമയം ആ​ഗോള അയ്യപ്പ സം​ഗമത്തിന് ബദലായി ശബരിമല കർമസമതിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സം​ഗമം ഇന്ന് പന്തളത്ത് നടക്കും.നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തിന് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മൂന്നിന് കൈപ്പുഴ ശ്രീവത്സം മൈതാനത്ത് സമ്മേളനം ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം.

രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തില്‍ സെമിനാര്‍ നടക്കും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെമിനാര്‍ നടക്കുക. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ -സ്വാമി അയ്യപ്പന്‍ നഗറിലാണ് ഭക്തജന സംഗമം നടക്കുക. സെമിനാറില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒപ്പം അയ്യപ്പഭക്തരും വിശ്വാസികളും,ഭാരവാഹികളും പ്രവര്‍ത്തകരുമടക്കം ഏതാണ്ട് 15000 ഓളം പേര്‍ വിശ്വാസ സംഗമത്തില്‍ പങ്കെടുക്കും.

Content Highlight : BJP leader Kummanam Rajasekharan told a reporter that the global Ayyappa gathering in Pampa was organized by people who beat up Ayyappas.

dot image
To advertise here,contact us
dot image