ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ ഉള്ളവരാണ് പ്രതികള്‍

ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേര്‍ക്കെതിരെ കേസ്
dot image

കാസര്‍കോട്: കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേര്‍ക്കെതിരെ പോക്‌സോ കേസ്. ആറ് പേരെ പൊലീസ് പിടികൂടി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ ഉള്ളവരാണ് പ്രതികള്‍.

ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവര്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. നാല് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിക്കുന്നത്. നിലവില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രണ്ട് വര്‍ഷമായി 14 കാരന്‍ പീഡനത്തിന് ഇരയായി എന്നാണ് വിവരം.

Content Highlights: Case filed against 14 people for assaulting a minor boy

dot image
To advertise here,contact us
dot image