
തിരുവനന്തപുരം: ഒരു കുട്ടി ക്ലാസിൽ പരാജയപ്പെട്ടാൽ അതിൽ ആദ്യ ഉത്തരവാദിത്തം അധ്യാപകൻ്റേതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപക അവാർഡ് അടുത്തവർഷം മുതൽ ഇരുപതിനായിരം രൂപയാക്കി ഉയർത്തുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. എയ്ഡഡ് സ്കൂൾ മാനേജർമാർ അധ്യാപകരുടെ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച വി ശിവൻകുട്ടി എയ്ഡഡ് സ്കൂളിലെ ടീച്ചർമാർക്ക് വീട്ടുജോലിയ്ക്ക് കൂടി പോകേണ്ട അവസ്ഥ നിലനിൽക്കുന്നുവെന്നും പറഞ്ഞു. ഇന്ന് വന്ന കണ്ട പല ടീച്ചർമാരും പല പ്രശ്നങ്ങൾ പറഞ്ഞു. അധ്യാപകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് മാനേജ്മെൻ്റുകൾ കമ്മിറ്റികൾ ആരംഭിക്കണം.സർക്കാരും ഇതിന് വേണ്ട പിന്തുണ നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
ഓണാഘോഷ പരിപാടികൾ നന്നായി നടന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഒരു പരാതികളും ഇല്ലാതെ ഓണാഘോഷം നടത്തി തീർത്തുവെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഓണം വാരാഘോഷസമാപനത്തിലെ ലാത്തി ചാർജ്ജിനെക്കുറിച്ചും ശിവൻകുട്ടി പ്രതികരിച്ചു. സംഘർഷത്തിന്റെ പട്ടികയിൽ പെട്ടതല്ലാതെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 1500ളം പൊലീസുകാരാണ് കഴിഞ്ഞ ദിവസം ഓണാഘോഷത്തിന് ഡ്യൂട്ടി ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Minister V Sivankutty stated that if a child fails in class, the teacher is primarily responsible