
കൊച്ചി: മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ആണ് സംഭവം. ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് വൈകിട്ടാണ് സംഭവം. പെണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ മാലിന്യം ഇളക്കിയതോടെ ദുര്‍ഗന്ധം പരക്കുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ അറിയിച്ചത് അനുസരിച്ച് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്ത സ്വദേശികളുടെ കുഞ്ഞാണ് മരിച്ചതെന്ന് സംശയിക്കുന്നു.
Content Highlights: Newborn baby's body found abandoned in garbage dump at perumbavoor