നേര്യമംഗലത്ത് കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തോൾ എല്ല് പൊട്ടിയ ജോണി കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

dot image

കൊച്ചി: എറണാകുളം നേര്യമംഗലത്ത് കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. നീണ്ടപാറ സ്വദേശി ജോണി ലോപ്പസിനാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ പന്നി കയറിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു ജോണി. തോൾ എല്ല് പൊട്ടിയ ജോണി കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Content Highlight : One person was injured in an attack by a herd of wild boars in Neryamangalam, Ernakulam.

dot image
To advertise here,contact us
dot image