തൃശ്ശൂരില്‍ സുരേഷ് ഗോപിയുംകുടുംബവും വോട്ട് ചേർത്തു,ഇപ്പോള്‍ അവിടെതാമസക്കാരില്ല;ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്

വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻപ് തന്നെ പരാതി നൽകിയിരുന്നുവെന്ന് ജോസഫ് ടാജറ്റ്

dot image

തൃശൂർ: തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻപ് തന്നെ പരാതി നൽകിയിരുന്നതായും അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു. എന്നാൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടർ സ്വീകരിച്ചതെന്നും ജോസഫ് ടാജറ്റ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് മാത്രം മുന്നിൽകണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നുവെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തു. സുരേഷ് ഗോപിയും ബന്ധുക്കളും സുഹൃത്തുക്കളും വോട്ടുകൾ ചേർത്തു. രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. ഇപ്പോൾ ആ വീട്ടിൽ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല.

വാർഡ് നമ്പർ 30 ൽ വോട്ട് ചേർത്തത് അവസാനഘട്ടത്തിലായിരുന്നു. 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. എന്നാൽ അത് സ്ഥിരതാമസക്കാരുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. 10 ഫ്‌ലാറ്റുകളിൽ പരിശോധന നടത്തിയാണ് അമ്പതോളം പരാതികൾ അന്ന് നൽകിയത്. കളക്ടർക്ക് ഇക്കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടായി. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഡിസിസി അന്വേഷണം നടത്തും. ഏഴ് നിയോജക മണ്ഡലങ്ങളിലേയും വോട്ടർ പട്ടിക പരിശോധിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

Content highlights: DCC President Joseph Tajet alleges irregularities in voters list

dot image
To advertise here,contact us
dot image