നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റ സംഭവം; പിതാവും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയിൽ

സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു

dot image

ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുട്ടിയുടെ പിതാവും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയിൽ. പിതാവ് അൻസാർ, രണ്ടാനമ്മ ഷെബീന എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു.

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിലാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ രണ്ടാനമ്മയുടെയും പിതാവിൻറെയും ക്രൂര മർദനമുണ്ടായത്. കുട്ടി സ്കൂളിൽ എത്തിയപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ വിവരം ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞിരുന്നു. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കുട്ടി നേരിട്ട മർദ്ദനമുൾപ്പെടെ രേഖപ്പെടുത്തിയ മൂന്നു പേജുള്ള കത്തും ലഭിച്ചിരുന്നു. തുടർന്ന് അധ്യാപകർ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയിരുന്നില്ല. രണ്ടാനമ്മ ചെറിയ കാര്യത്തിന് പോലും കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് കുറിപ്പിലുണ്ടായിരുന്നു. അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും തന്നോട് ക്രൂരതയാണ് കാണിക്കുന്നത്. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നെല്ലാം കുട്ടി എഴുതിയിരുന്നു.

കുട്ടിയെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുകയും കുഞ്ഞിന് നീതി ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: father and step mother arrested for attacking daughter

dot image
To advertise here,contact us
dot image