'പ്രിയ ഗുരു സാനു മാഷ്', പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തില്‍ മമ്മൂട്ടി

വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു എം കെ സാനു.

dot image

എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. 'പ്രിയ ഗുരു സാനു മാഷിന് ആദരാഞ്ജലികൾ' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു എം കെ സാനു. 99 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

1928 ഒക്ടോബർ 27ന് ആലപ്പുഴയിലെതുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തിൽ ജനിച്ച എം കെ സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വർഷത്തോളം സ്കൂൾ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപക വൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.

1983ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു. 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

Content Highlights: Mammootty condoles the demise of Prof. M. K. Sanu

dot image
To advertise here,contact us
dot image