മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍

ഒരു വർഷത്തോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്

dot image

ആലപ്പുഴ: സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തലയിലാണ് സംഭവം. ബിന്ദു പത്മനാഭന്‍ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്.

കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയുടെ തിരോധാന കേസിലെ അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച്. അന്വേഷണത്തിനിടയിലാണ് ഒരു വർഷത്തോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. 2024 ലാണ് ജൈനമ്മയെ കാണാതായത്. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് കേസ് റീ രജിസ്റ്റർ ചെയ്ത് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.

Content Highlights: Human Deadbody Found in Alappuzha

dot image
To advertise here,contact us
dot image