ഗ്ലാസ് ലോഡ് ഇറക്കുന്നതിന് കാലതാമസം; മരടില്‍ യുവസംരംഭകരും തൊഴിലാളി യൂണിയനും തമ്മില്‍ തർക്കം

ചുമട്ട് തൊഴിലാളി യൂണിയന്‍ തങ്ങളുടെ സ്ഥാപനത്തിലേക്കുള്ള ലോഡ് ഇറക്കാന്‍ അുവദിക്കുന്നില്ലെന്നാണ് ഇന്റീരിയല്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ ഉടമകളായ യുവ സംരംഭകര്‍ ഉന്നയിക്കുന്ന പരാതി.

dot image

കൊച്ചി: കൊച്ചി മരടില്‍ യുവസംരംഭകരുടെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം രൂക്ഷമാകുന്നു. ചുമട്ട് തൊഴിലാളി യൂണിയന്‍ തങ്ങളുടെ സ്ഥാപനത്തിലേക്കുള്ള ലോഡ് ഇറക്കാന്‍ അുവദിക്കുന്നില്ലെന്നാണ് ഇന്റീരിയല്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ ഉടമകളായ യുവ സംരംഭകര്‍ ഉന്നയിക്കുന്ന പരാതി. തൊഴിലാളികള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായും യുവസംരംഭകര്‍ പറയുന്നു. ഇന്റീരിയല്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ വര്‍ക്ക് സൈറ്റിലേക്കുള്ള ലോഡ് മൂന്ന് ദിവസമായി ഇറക്കാന്‍ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.

ടഫന്‍ ഗ്ലാസ് ലോഡ് ആണ് മൂന്ന് ദിവസമായി റോഡില്‍ കുടുങ്ങി കിടക്കുന്നത്. ഈ ലോഡ് പ്രദേശത്തിന്‌റെ ചുമതലയുള്ള തങ്ങളാണ് ഇറക്കേണ്ടതെന്ന വാദമാണ് തൊഴിലാളി യൂണിയന്‍ ഉന്നയിക്കുന്നത്. കൊച്ചിയിലെ പല പ്രമുഖ സ്ഥാപനങ്ങലിലേയും ഗ്ലാസ് ലോഡുകള്‍ തങ്ങള്‍ ഇറക്കിയിട്ടുണ്ടെന്നും ഒരെണ്ണം പോലും പൊട്ടിയിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നുണ്ട്. എന്നാല്‍ ടഫന്‍ ഗ്ലാസ് ആയതിനാല്‍ പരിശീലനം ലഭിച്ച വിദഗ്ദതൊഴിലാളികള്‍ തന്നെ ലോഡിറക്കിണമെന്നാണ് യുവസംരംഭകരും പറയുന്നത്.

Also Read:

ഒരു ഗ്ലാസിന് 25,000രൂപയോളം വില വരുമെന്നും, ഗ്ലാസ് പൊട്ടിയാല്‍ അടുത്ത സ്റ്റോക്ക് ഇറക്കുമതി ചെയ്യാന്‍ പതിനഞ്ച് ദിവസം വേണ്ടിവരുമെന്നും സംരംഭകര്‍ പറയുന്നു. ഗ്ലാസ് ലോഡ് ഇറക്കാനുള്ള ഉപകരണങ്ങള്‍ പോലുമില്ലാതെയാണ് തൊഴിലാളികള്‍ വാദം ഉന്നയിക്കുന്നതെന്നും യുവസംരംഭകര്‍ പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട ജോലിയാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അതിന്‌റെ ലോഡ് ഇറക്കാന്‍ അനുവദിക്കണമെന്നുമാണ് യുവസംരംഭകരുടെ ആവശ്യം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് മധ്യസ്ഥതയിലുള്ള ചര്‍ച്ചയും ഫലം കണ്ടിരുന്നില്ല.

content highlights: Dispute over unloading of glass load; Tensions between young entrepreneurs and labor union in Maradu

dot image
To advertise here,contact us
dot image