
കൊച്ചി: പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ഡോ. കടുങ്ങല്ലൂര്‍ എസ് ഹരിഹരന്‍ നായര്‍ അന്തരിച്ചു. 78 വയസായിരുന്നു. കമ്പനി ജോലിക്കിടയില്‍ ഇരുകൈകളും നഷ്ടമായിട്ടും സംഗീതം കൈവിടാത്ത പ്രതിഭയാണ് എസ് ഹരിഹരന്‍ നായര്‍.
നിരവധി വേദികളില്‍ ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. സരിഗ സംഗീത അക്കാദമിയുടെ സ്ഥാപകനാണ്. സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് കടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.
content highlights: Prominent Carnatic musician Dr. Kadungallur S Hariharan Nair passes away