വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റെന്ന് ആരോപണം; അധ്യാപകനെതിരെ പൊലീസിൽ പരാതി

പാലക്കാട് ചാലിശേരി പൊലീസിനാണ് ഡിവൈഎഫ്ഐ നേതാവ് പരാതി നൽകിയിരിക്കുന്നത്

dot image

പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ചെന്നാരോപിച്ച് അധ്യാപകനെതിരെ പരാതി. പാലക്കാട് ചാത്തന്നൂർ ഹൈസ്‌കൂളിലെ അദ്ധ്യാപകനായ കെ സി വിപിനാണ് വി എസ്സിനെ അധിക്ഷേപിച്ചത്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹീനമായ അധിക്ഷേപം നടത്തിയത്. പാലക്കാട് ചാലിശേരി പൊലീസിനാണ് ഡിവൈഎഫ്ഐ നേതാവ് പരാതി നൽകിയിരിക്കുന്നത്.

നേരത്തെ വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് പരാതി നൽകിയിരുന്നു. പോസ്റ്റിൽ മുൻ പ്രധാനമന്ത്രിമാർക്ക് നേരെയും പരാമർശം. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ പറയുന്നു.

വിഎസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖർക്കെതിരേ അധിക്ഷേപ പരാമർശവുമായി നടൻ രം​ഗത്തെത്തിയിരുന്നു. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്കിലൂടെയായിരുന്നു നടൻ അധിക്ഷേപ പരാമർശം നടത്തിയത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരൻ, ജോർജ് ഈഡൻ എന്നീ പേരുകൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Content Highlights: Police Complaint Against School Teacher For Insulting VS Achuthanandan

dot image
To advertise here,contact us
dot image