
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ വര്‍ഗീയ പ്രചാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വര്‍ഗീയ വിഷ ജീവികള്‍ കേരളത്തില്‍ പെറ്റുപെരുകുന്നു എന്നതിന്റെ ഉദാഹരണമാകുന്നുണ്ട് സോഷ്യല്‍ മീഡിയയിലെ ചിലരുടെ പേക്കൂത്തുകളെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം കൊടിയ വിഷങ്ങള്‍ക്കെല്ലാം നല്ല ചികിത്സ കൊടുത്ത മണ്ണാണ് കേരളത്തിന്റേതെന്നും ഇവിടുത്തെ മതേതര ഇടത്തെ അങ്ങനെയങ്ങ് തകര്‍ത്ത് വീതംവെച്ചെടുക്കാന്‍ ഒരു വര്‍ഗീയ വിഷകോമരങ്ങള്‍ക്കും സാധിക്കില്ലെന്നും റഫീഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
കൊടിയ ജന്മി പ്രഭുത്വത്തിനെതിരെ പോരാടിയ, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അടിത്തറയുള്ള ഒരു സമര ജീവിതത്തെ അങ്ങനെയങ്ങ് അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കാനുള്ള ശേഷിയൊന്നും ഇവിടുത്തെ വിഷജീവികള്‍ക്കില്ലെന്നും റഫീഖ് പറഞ്ഞു. ഈ നാട്ടിലെ തൊഴിലാളി-കര്‍ഷക വിഭാഗങ്ങള്‍ അടക്കമുള്ള അടിസ്ഥാന ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച, ജീവിത കാലം മുഴുവന്‍ ഒരു തുറന്ന പുസ്തകം പോലെ ജീവിച്ച വി എസിന് നാട് നിറഞ്ഞ വേദനയോടെ വിട നല്‍കുമ്പോള്‍ വര്‍ഗീയതയുടെ വിഷസഞ്ചിയും നിറച്ച് നാട്ടില്‍ ഇറങ്ങിയിരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ആര്‍ജവം ഈ നാടിനുണ്ടെന്ന് റഫീഖ് പറഞ്ഞു.
ഇത് കേരളമാണ് മറക്കണ്ടെന്നും ഒരു വര്‍ഗീയ കോമരങ്ങള്‍ക്കും ഉറഞ്ഞ് തുള്ളാന്‍ ഇടം അനുവദിക്കാത്ത മതേതര മണ്ണാണിതെന്നും റഫീഖ് പറഞ്ഞു. വര്‍ഗീയത വിതറി വി എസിനെ ഇരുട്ടില്‍ നിര്‍ത്താന്‍ ഒരു വര്‍ഗീയ വാദിയെയും അനുവദിക്കില്ല. ഇത് വിഎസ് അടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ ത്യാഗനിര്‍ഭരമായ ജീവിതം കൊണ്ട് മതേതരത്വത്തിന്റെ നിലമൊഴുക്കിയ മണ്ണാണ്. ഇവിടെ വര്‍ഗീയതയുടെ ഏതെങ്കിലും നിറത്തിലുള്ള കൊടി നാട്ടാമെന്ന് ഒരു വിഷജീവിയും കരുതേണ്ടതില്ല. ഈ നാട് വര്‍ഗീയതയുടെ എല്ലാ കൊടിതോരണങ്ങളും പിഴുതെറിയുക തന്നെ ചെയ്യുമെന്നും റഫീഖ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വര്‍ഗീയ വിഷ ജീവികള്‍ കേരളത്തില്‍ പെറ്റുപെരുകുന്നു എന്നതിന്റെ ഉദാഹരണമാകുന്നുണ്ട് സോഷ്യല്‍ മീഡിയയിലെ ചിലരുടെ പേക്കൂത്തുകള്‍. ഇത്തരം കൊടിയ വിഷങ്ങള്‍ക്കെല്ലാം നല്ല ചികിത്സ കൊടുത്ത മണ്ണാണ് കേരളത്തിന്റെത്. ഇവിടുത്തെ മതേതര ഇടത്തെ അങ്ങനെയങ്ങ് തകര്‍ത്ത് വീതംവെച്ചെടുക്കാന്‍ ഒരു വര്‍ഗീയ വിഷകോമരങ്ങള്‍ക്കും സാധിക്കില്ല. ഇത് കേരളമാണ്.
കൊടിയ ജന്മി പ്രഭുത്വത്തിനെതിരെ പോരാടിയ, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അടിത്തറയുള്ള ഒരു സമര ജീവിതത്തെ അങ്ങനെയങ്ങ് അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കാനുള്ള ശേഷിയൊന്നും ഇവിടുത്തെ വിഷജീവികള്‍ക്കില്ല. ഈ നാട്ടിലെ തൊഴിലാളി-കര്‍ഷക വിഭാഗങ്ങള്‍ അടക്കമുള്ള അടിസ്ഥാന ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞ് വെച്ച, ജീവിത കാലം മുഴുവന്‍ ഒരു തുറന്ന പുസ്തകം പോലെ ജീവിച്ച പ്രിയപ്പെട്ട വി എസിന് നാട് നിറഞ്ഞ വേദനയോടെ വിട നല്‍കുമ്പോള്‍ വര്‍ഗീയതയുടെ വിഷസഞ്ചിയും നിറച്ച് നാട്ടില്‍ ഇറങ്ങിയിരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ആര്‍ജ്ജവം ഈ നാടിനുണ്ട്.
യുഡിഎഫ് കാലത്തെ തലതിരിഞ്ഞ വിദ്യാഭ്യാസ നയത്തിനും എന്‍ട്രന്‍സ് പരീക്ഷയിലെ ക്രമക്കേടിനും എതിരെ സഖാവ് വി എസ് നടത്തിയ പ്രതികരണമാണ് ഏതോ പിത്യശ്യൂന്യ സോഴ്‌സില്‍ നിന്ന് ഉദ്പാദിപ്പിച്ച് എടുത്ത് തെറ്റിദ്ധാരണ പടര്‍ത്തി ഇപ്പോള്‍ ഒരു കൂട്ടര്‍ വിതരണം ചെയ്യുന്നത്. എന്‍ഡിഎഫിന്റെ മതരാഷ്ട്ര വാദത്തില്‍ ഊന്നിയ തീവ്രനിലപാടുകള്‍ ചൂണ്ടിക്കാണിച്ചുള്ള ഒരു വാര്‍ത്താ സമ്മേളനത്തെ തെറ്റിദ്ധാരണാജനകമായി അടര്‍ത്തിയെടുത്ത് പ്രചരിക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് നാട് തിരിച്ചറിയുന്നുണ്ട്.
കേരളത്തെ വിഭാഗീയമായി ഭിന്നിപ്പിക്കാന്‍ നടക്കുന്ന വിഷജീവകളെ ഏറ്റവും കരുതലോടെയും ജാഗ്രതോടെയും നേരിടേണ്ടതുണ്ടെന്ന് കൂടിയാണ് വി എസിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് ബോധ്യമാകുന്നത്. കേരളത്തിന്റെ മതേതരത്വത്തെ ചേര്‍ത്ത് പിടിച്ച് കഴിഞ്ഞ എട്ടു പതിറ്റാണ്ടിലേറെ പൊതുപ്രവര്‍ത്തനം നടത്തിയ, മൂന്ന് വട്ടം പ്രതിപക്ഷ നേതാവും, ഒരു വട്ടം മുഖ്യമന്ത്രിയും ഏതാണ്ട് പത്ത് കൊല്ലത്തിലേറെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ഒരു നേതാവിനെയാണ് ഇല്ലാക്കഥകള്‍ പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ജാതിയ്ക്കും മതത്തിനും എല്ലാത്തരം സ്വത്വബോധങ്ങള്‍ക്കും ഉപരിയായി മനുഷ്യന് വേണ്ടി നിലകൊണ്ട, മനുഷ്യനെ മാത്രം മുന്നില്‍ കണ്ട് നിലപാട് സ്വീകരിച്ച, ഒരു തൊഴിലാളി വര്‍ഗ നേതാവിനെ ഏതെങ്കിലും സമുദായത്തിന് എതിരായി ചിത്രീകരിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ഉഗ്രവിഷമുള്ള ജീവികളെ കരുതിയിരിക്കുക. അവരുടെ ലക്ഷ്യം വി എസ് അല്ല, വി എസ് പ്രതാനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും നിലപാടുകളെയും സംശയനിഴലില്‍ ആക്കുക എന്നതാണ്.
ഇത് കേരളമാണ് മറക്കണ്ട. ഒരു വര്‍ഗീയ കോമരങ്ങള്‍ക്കും ഉറഞ്ഞ് തുള്ളാന്‍ ഇടം അനുവദിക്കാത്ത മതേതര മണ്ണ്. വര്‍ഗീയത വിതറി വി എസിനെ ഇരുട്ടില്‍ നിര്‍ത്താന്‍ ഒരു വര്‍ഗീയ വാദിയെയും അനുവദിക്കില്ല. ഇത് വിഎസ് അടക്കമുള്ള കമ്യൂണിസ്റ്റുകള്‍ ത്യാഗനിര്‍ഭരമായ ജീവിതം കൊണ്ട് മതേതരത്വത്തിന്റെ നിലമൊഴുക്കിയ മണ്ണാണ്. ഇവിടെ വര്‍ഗീയതയുടെ ഏതെങ്കിലും നിറത്തിലുള്ള കൊടി നാട്ടാമെന്ന് ഒരു വിഷജീവിയും കരുതേണ്ടതില്ല. ഈ നാട് വര്‍ഗീയതയുടെ എല്ലാ കൊടിതോരണങ്ങളും പിഴുതെറിയുക തന്നെ ചെയ്യും.
Content Highlights- K Rafeeq facebook post against apreading hate information against v s achuthanandan