
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ട്രാക്ടറിൽ യാത്ര ചെയ്തതിൽ പത്തനംതിട്ട എസ്പി പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. എഡിജിപിയുടെ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്രാക്ടര്‍ യാത്ര വിവാദമായതോടെയാണ് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് തേടിയത്. അതേസമയം എഡിജിപിക്കെതിരായ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുക.
എഡിജിപി കോടതി ഉത്തരവ് ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് കോടതി ഉത്തരവെന്നും അത് ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ സന്നിധാനത്തേക്ക് യാത്ര ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് മലയിറങ്ങിയതും ട്രാക്ടറിലായിരുന്നു. പിന്നാലെ ഇത് വിവാദമാകുകയായിരുന്നു.
Content Highlights: Pathanamthitta SP give report to DGP on MR AjithKumar s Sabarimala visit