ഉചിതമായ ചികിത്സ ലഭിച്ചെങ്കിൽ ഉമ്മൻ ചാണ്ടി കുറച്ചുനാൾ കൂടി ജീവിച്ചേനെ; പരാമർശം പി റ്റി ചാക്കോയുടെ പുസ്തകത്തിൽ

ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള 'വിസ്മയ തീരത്ത്' എന്ന പുതിയ പുസ്തകത്തിലാണ് പരാമർശം

dot image

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഉചിതമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുറച്ചുനാൾ കൂടി ജീവിച്ചിരുന്നേനെ എന്ന് പ്രസ് സെക്രട്ടറിയായിരുന്ന പി റ്റി ചാക്കോയുടെ പുസ്തകത്തിൽ പരാമർശം. ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള 'വിസ്മയ തീരത്ത്' എന്ന പുതിയ പുസ്തകത്തിലാണ് പരാമർശം. മെഡിക്കൽ വിദഗ്ധർ അങ്ങനെ വിലയിരുത്തിയെന്നാണ് പുസ്തകത്തിൽ പറയുന്നത്.

കീമോ തെറാപ്പിയോ റേഡിയേഷനോ ചെയ്താൽ അതോടെ ഉമ്മൻ ചാണ്ടിയുടെ ശബ്ദം ഇല്ലാതാകുമെന്നും അദ്ദേഹത്തിന്റെ കോലം കെട്ടു ചോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരിൽ ചിലർ ഭയപ്പെട്ടു. എന്നാൽ രോഗം നേരത്തേ കണ്ടെത്തിയ സ്ഥിതിക്ക് ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കിൽ അദ്ദേഹം കുറച്ചുനാൾകൂടി ജീവിച്ചിരിക്കുമായിരുന്നു എന്ന് മെഡിക്കൽ വിദഗ്‌ധരും വിലയിരുത്തി.


പിടി ചാക്കോയുടെ പുസ്തകത്തിലെ പരാമർശം

സോളാർ തട്ടിപ്പിലെ വിവാദ ഫോൺ സംഭാഷണം പുറത്ത് വന്നത് കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ തുടർച്ചയായിട്ടാണെന്നും പുസ്തകത്തിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെ ഉന്നതൻ ശബ്ദരേഖ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗത്തിന് എത്തിച്ച് നൽകിയെന്നും പുസ്തകത്തിൽ പറയുന്നു.

സോളാർ തട്ടിപ്പിലെ വിവാദ ഫോൺ സംഭാഷണം പുറത്തുവന്നത് ഗ്രൂപ്പ് പോരിൻ്റെ തുടർച്ചയായിട്ടാണെന്നും പുസ്തകത്തിലുണ്ട്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗത്തിന് രഹസ്യമായി സംഭാഷണം എത്തിച്ചു നൽകുകയും പാർട്ടി ചാനലിന്റെ കോഴിക്കോട് ലേഖകന് വിവരം നൽകുകയും ചെയ്തു. മുഖ്യമന്ത്രി ഓഫീസിലെ ഉന്നതനും ഉമ്മൻ ചാണ്ടിയെ ലക്ഷ്യം വെച്ചാണ് സംഭാഷണം പുറത്തുവിട്ടത്. സംശയം തോന്നാതിരിക്കാനാണ് പാർട്ടി ചാനലിന്റെ കോഴിക്കോട് ലേഖകനെ ഏൽപ്പിച്ചത്. പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതിനും പിആർഡി ഉദ്യോഗസ്ഥനുമാണെന്നും പി ടി ചാക്കോയുടെ പുസ്തകത്തിൽ പരാമർശിക്കുന്നു. 2004 മുതൽ ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്ന പി ടി ചാക്കോയുടെ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. ഡിസി ബുക്സാണ് പ്രസാധകർ.

Content Highlights: oommen chandy former press secretary pt chacko's book released

dot image
To advertise here,contact us
dot image