'ഒരു ലക്ഷം രൂപയ്ക്ക് മാസം 1000 രൂപ പലിശ'; നിക്ഷേപകരിൽ നിന്ന് 100 കോടിയിലധികം തട്ടി 'നെഡ്സ്റ്റാര്‍'

സംസ്ഥാനത്ത് ഉടനീളം 200 ഓളം ബ്രാഞ്ചുകള്‍ ഇവര്‍ക്കുണ്ട്

dot image

കൊച്ചി: ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 1000 രൂപ പലിശ വാഗ്ദാനം ചെയ്ത് വ്യാപക തട്ടിപ്പ് നടത്തി നെഡ്സ്റ്റാര്‍ ഗ്രൂപ്പ്. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പരാതി. സ്ഥാപനത്തിന്റെ സംസ്ഥാനത്തെ മിക്ക ബ്രാഞ്ചുകളും പൂട്ടി. സംസ്ഥാനത്ത് ഉടനീളം 200 ഓളം ബ്രാഞ്ചുകള്‍ ഇവര്‍ക്കുണ്ട്. ആദ്യഘട്ടത്തില്‍ ഇവര്‍ കൃത്യമായി പണം നല്‍കിയിരുന്നു. പിന്നാലെ പണം നല്‍കാതെയായി. തുടർന്ന് നിക്ഷേപകരെത്തി പണം പിൻവലിക്കാൻ നോക്കിയപ്പോൾ പല സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഇടപാട് നീട്ടിവെക്കുകയായിരുന്നു. സ്ഥാപനത്തിൻ്റെ പല ബ്രാഞ്ചുകളും ഇതിനോടകം പൂട്ടി. നിക്ഷേപകരുടെ പരാതിയിൽ പൊലീസ് ബ്രാഞ്ച് മാനേജർമാർക്ക് എതിരെ നടപടി എടുത്തിരുന്നു. എന്നാൽ സ്ഥാപനത്തിൻ്റെ ഉടമകൾക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നാണ് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പരാതി. എന്‍ എന്‍ ജെയിംസും മകന്‍ ജൊഹാന്‍ ജെയിംസുമാണ് നെഡ്സ്റ്റാര്‍ ഗ്രൂപ്പിൻ്റെ ഉടമകൾ. ഇവരിലേക്ക് അന്വേഷണം എത്തുന്നില്ലായെന്നാണ് നിക്ഷേപകരുടെ പരാതി.

Content Highlights- 'Interest of Rs. 1000 per month on Rs. 1 lakh'; Nedstar swindled over Rs. 100 crore from investors

dot image
To advertise here,contact us
dot image