കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഭാര്യയും മകനും ആശുപത്രിയിൽ, പരിക്ക് ഗുരുതരമല്ല

ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു

dot image

കൊച്ചി: അന്തരിച്ച മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം. ഭാര്യ വനജ(65), മകൻ സന്ദീപ്(42) എന്നിവർക്ക് പരിക്കേറ്റു. ഇവരെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കുകൾ ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. എറണാകുളത്ത് നിന്ന് തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വരികയായിരുന്നു മിനിലോറി. വാഴൂർ കാനത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ച ഇന്നോവ കാർ.

Content Highlights: vehicle in which Kanam Rajendran's family was travelling met with an accident

dot image
To advertise here,contact us
dot image